എറണാകുളം :തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് സമ്മാനാർഹൻ. T E 645465 നമ്പറിലുള്ള ടിക്കറ്റ് ജയപാലൻ കാനറ ബാങ്കിന് കൈമാറി.
തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി ശേഷമാണ് ഇദ്ദേഹം തന്‍റെ ബമ്പർ നേട്ടം വെളിപ്പെടുത്തിയത്. ഞായറാഴ്ച ലോട്ടറി നറുക്കെടുപ്പ് ഫലപ്രഖ്യാപനം നടന്ന ശേഷം മുതൽ ഈ ഭാഗ്യശാലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു സംസ്ഥാനം. വയനാട് സ്വദേശിയായ പ്രവാസി, തനിക്കാണ് ബമ്പർ സമ്മാനമടിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.
ഭാഗ്യം 54 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ നിന്നും
എന്നാൽ, ഇതിൽ ഏറെ അവ്യക്തതകളുണ്ടായിരുന്നു. തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ജയപാലൻ ടിക്കറ്റെടുത്തത്. കടയിൽ നിന്ന് ടിക്കറ്റ് നേരിട്ടുവാങ്ങിയ ആൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ലോട്ടറി ഏജന്‍സി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓണം ബമ്പറിന്‍റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ വിറ്റതും തൃപ്പൂണിത്തുറയിലെ ഇതേ കടയിൽ നിന്നാണ്.
12 കോടിയിൽ നികുതിയും ഏജന്‍റ് കമ്മിഷനും കിഴിച്ച ശേഷം 7. 56 കോടി രൂപയാകും ബമ്പറടിച്ച ഭാഗ്യവാന് ലഭിക്കുക. സംസ്ഥാനത്ത് ആകെ വില്‍പ്പന നടത്തിയ 54 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ നിന്നാണ് തൃപ്പൂണിത്തുറ സ്വദേശിയെ ഈ നേട്ടം തേടിയെത്തിയത്.
ALSO READ:12 കോടിയുടെ ഓണം ബമ്പര്‍ : 'ലക്കി ഷോപ്പാ'യി മീനാക്ഷി ലോട്ടറീസ്