എറണാകുളം: ഇറച്ചിവെട്ട് യന്ത്രത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമ നിര്‍മാതാവായ കെ.പി സിറാജുദ്ദീന്‍ കസ്റ്റംസിന്‍റെ കസ്‌റ്റഡിയില്‍. ഏപ്രില്‍ രണ്ടിന് ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ ഇബ്രാഹീം കുട്ടിയുടെ മകന്‍ ഷാബിന്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; സിനിമ നിര്‍മാതാവ് കെ.പി സിറാജുദ്ദീന്‍ കസ്റ്റഡിയില്‍
ഏപ്രില്‍ രണ്ടിനാണ് വിമാനതാവളം വഴി കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്
ഇവരെ ചേദ്യം ചെയ്തപ്പോഴാണ് കെ.പി സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നിരവധി തവണ സിറാജുദ്ദീന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ എത്തിയില്ല. സിറാജിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം കസ്റ്റംസ് ഊര്‍ജിതമാക്കിയിരുന്നു. നാട്ടിലെത്തുന്ന വഴി ചൈന്നെ വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
also read:സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും