കേരളം

kerala

ETV Bharat / state

സിസ്റ്റര്‍ ലിസി വടക്കേലിനെതിരെ കടുത്ത നിലപാടുമായി സന്യാസിനി സഭ

ലിസി വടക്കേൽ ഉടൻ വിജയവാഡയില്‍ എത്തണമെന്ന് സന്യാസിനി സഭയുടെ കത്ത്. സഭയുടെയും കാനോൻ നിയമങ്ങളുടെയും ലംഘനമാണ് സിസ്റ്റർ നടത്തിയതെന്നും സഭ

എഫ്.സി.സി സന്യസിനി സഭ അയച്ച കത്ത്

By

Published : Mar 25, 2019, 11:13 PM IST

Updated : Mar 25, 2019, 11:31 PM IST

ജലന്ധർബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലെനെതിരായ ബലാത്സംഗ കേസിൽ ഇരയ്ക്ക് അനുകൂലമായ മൊഴി നൽകിയ, ലിസി വടക്കേലിന് ശക്തമായ മുന്നറിയിപ്പാണ് എഫ് സി സി സന്യാസിനി സഭ നൽകിയത്. ലിസി വടക്കേൽ ഉടൻ വിജയവാഡയിലേക്ക് എത്തുക, സ്ഥലംമാറ്റ ഉത്തരവ് പാലിക്കുക, മൂവാറ്റുപുഴയിലെ താമസം അനധികൃത താമസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ കത്ത് എഫ് സി സി സന്യസിനി സഭ ലിസി വടക്കേലിന് നല്‍കി. സഭയുടെയും കാനോൻ നിയമങ്ങളുടെലംഘനമാണ് സിസ്റ്റർ നടത്തിയത്. അനുമതിയില്ലതെ പുസ്തകം പ്രസിദ്ധീകരിച്ചു, അനുമതിയില്ലാതെയാത്രകൾ നടത്തി. പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കൽ കേസിൽ മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതും സഭാ നിയമങ്ങളുടെ ലംഘനമായാണ് ചൂണ്ടി കാണിക്കുന്നത്. നേരത്തെ ഇവർക്ക് സ്ഥലംമാറ്റ ഉത്തരവ് നൽകിയിരുന്നുവെങ്കിലും മാതാവിന്‍റെ രോഗവും ശാരീരിക പ്രശ്നങ്ങളും ചൂണ്ടി കാണിച്ച് മൂവാറ്റുപുഴയിൽ തുടരുകയായിരുന്നു.

Last Updated : Mar 25, 2019, 11:31 PM IST

ABOUT THE AUTHOR

...view details