കേരളം

kerala

ETV Bharat / state

ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് സിബിഐക്ക് ഹൈക്കോടതി നിർദ്ദേശം

By

Published : Jul 7, 2021, 12:33 PM IST

Updated : Jul 7, 2021, 1:07 PM IST

ഫസൽ വധം  തുടരന്വേഷണത്തിന് ഉത്തരവ്  ഹൈക്കോടതി ഉത്തരവ്  ഹൈക്കോടതി  തലശ്ശേരി ഫസൽ വധം  Fazal murder case  high court orders probe  സിബിഐ പ്രത്യേക ടീം  പിന്നിൽ ആർഎസ്എസ്  Fazal
ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എറണാകുളം:തലശ്ശേരി ഫസൽ വധ കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് സിബിഐക്ക് ഹൈക്കോടതി നിർദേശിച്ചത്. ഫസലിന്‍റെ സഹോദരൻ അബ്ദുൽ സത്താർ നൽകിയ ഹർജിയിലാണ് കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തൽ.

also read:Kerala`s COVID-19 case:പിഴച്ചതെവിടെ? പ്രതിദിന കണക്കില്‍ കേരളം ഒന്നാമത്

സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് വെളിപ്പെടുത്തിയത്.

2006 ഒക്‌ടോബർ 22നാണ് പത്രവിതരണത്തത്തിനിറങ്ങിയ ഫസൽ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ റോഡരികിൽ വച്ച് പുലർച്ചെ കൊല്ലപ്പെട്ടത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ, സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള പ്രതികാര കൊലപാതകമെന്നായിരുന്നു ആരോപണമുയർന്നത്.

എന്നാൽ സിപിഎം ഇത് ശക്തമായി നിഷേധിച്ചിരുന്നു. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നത്. പിന്നീട് ഈ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെയാണ് സിബിഐ പ്രതി ചേർത്തത്.

Last Updated : Jul 7, 2021, 1:07 PM IST

ABOUT THE AUTHOR

...view details