എറണാകുളം: ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കി പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 22ആം വാർഡിലെ താണിക്കത്തടം കോളനിയിലെ 70 വീടുകളിലും കേക്കുകൾ വിതരണം ചെയ്താണ് വിദ്യാർഥികള്‍ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. കേക്കുകളെല്ലാം വോളന്‍റിയർമാർ തന്നെ അവരുടെ വീടുകളിൽ ഉണ്ടാക്കുകയായിരുന്നു.
വ്യത്യസ്തമായി ക്രിസ്മസ് ആഘോഷിച്ച് പുതുപ്പാടി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ
കോളനിയിലെ 70 വീടുകളിലും കേക്കുകൾ വിതരണം ചെയ്താണ് വിദ്യാർഥികള്‍ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്
വേറിട്ട മാർഗത്തിലൂടെ ക്രിസ്മസ് ആഘോഷിച്ച് പുതുപ്പാടി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ
ഒരേ ഗുണ നിലവാരമുള്ള കേക്കുകളാണ് കുട്ടികൾ വിതരണം ചെയ്തത്. എല്ലാ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന പുതുപ്പാടിയിലെ എൻഎസ്എസ് യൂണിറ്റ് ഇത്തവണ പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബിന്‍റെ നേതൃത്വത്തിലാണ് പരിപാടി ക്രമീകരിച്ചത്.പുതുപ്പാടി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന് മൂന്ന് അവാർഡുകളാണ് കഴിഞ്ഞ അധ്യയന വർഷം ലഭിച്ചത്.
Last Updated : Dec 24, 2020, 11:50 AM IST