എറണാകുളം :പറവൂരിൽ മത്സ്യ ബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്യ(16) എന്നിവരാണ് ശനിയാഴ്‌ച രാത്രി വീരൻ പുഴയിൽ മുങ്ങി മരിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് ബാബുവും മകളും ചെറുവഞ്ചിയിൽ മത്സ്യബന്ധനത്തിനിറങ്ങിയത്.
പറവൂരില്‍ മത്സ്യബന്ധനത്തിനിറങ്ങിയ അച്ഛനും മകളും മുങ്ങിമരിച്ചു - Died by drowning
മത്സ്യത്തൊഴിലാളിയായ ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്യ(16) എന്നിവരാണ് ശനിയാഴ്‌ച രാത്രി വീരൻ പുഴയിൽ മുങ്ങി മരിച്ചത്
അച്ഛനും മകളും മുങ്ങിമരിച്ചു
പത്തുമണിയോടെ പുഴയിൽ നിന്നും നിമ്യയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് ഇരുവരും പുഴയിൽ മുങ്ങിയതായി കണ്ടെത്തിയത്. രണ്ട് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടമക്കുടി ഗവ വൊക്കേഷണൽ എച്ച്‌എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് നിമ്യ. മിഥുൻ സഹോദരനാണ്. വിനീതയാണ് അമ്മ.