കേരളം

kerala

ETV Bharat / state

കണ്ണു നനയിക്കും ഈ സ്നേഹ കരുതല്‍..! അച്ഛൻ കൈവിട്ട കുഞ്ഞുങ്ങള്‍ക്ക് ആശ്രയമായി പൊലീസ്

എവിടെയും പൊലീസിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. എന്നാല്‍ ഇതാണ് പൊലീസ് ഇങ്ങനെയാവണം പൊലീസ് എന്ന് തെളിയിക്കുകയാണ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ സ്നേഹ കരുതല്‍....

ചൈൽഡ് വെൽഫെയർ കമ്മിറ്റി  ലഹരിക്കടിമയായ പിതാവ്  ലഹരിക്കടിമയായ പിതാവ് കുട്ടികളെ ഉപേക്ഷിച്ചു  കുട്ടികളെ പെരുമ്പാവൂരിൽ സ്‌റ്റേഷനിൽ ഉപേക്ഷിച്ചു  പെരുമ്പാവൂരിൽ സ്‌റ്റേഷൻ  പൊലീസ് സ്റ്റേഷനിൽ കുട്ടികളെ ഉപേക്ഷിച്ചു  പൊലീസ് സ്റ്റേഷനിൽ മക്കളെ ഉപേക്ഷിച്ച് അച്ഛൻ  കുഞ്ഞുങ്ങളെ പരിചരിച്ച് പൊലീസ്  കുട്ടികളെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പിതാവ്  കുഞ്ഞുങ്ങൾക്ക് സുരക്ഷയൊരുക്കി പൊലീസ്  പൊലീസ് സ്റ്റേഷനിൽ കുട്ടികൾ  പിതാവ് ഉപേക്ഷിച്ച കുഞ്ഞുങ്ങൾക്ക് സുരക്ഷ പൊലീസ്  പൊലീസ് സ്റ്റേഷൻ  പെരുമ്പാവൂർ  എറണാകുളം പെരുമ്പാവൂർ  പൊലീസ് സ്റ്റേഷനിൽ കുഞ്ഞുങ്ങൾ  ലഹരിക്കടിമയായ പിതാവ്  പൊലീസ്  father abondon the kids in police station  peumbavoor police station  father left the kids in peumbavoor police station  father abondon the kids  police take care the children  perumbavoor police station current issue  പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ വീഡിയോ  ernakulam perumbavoor police station  police  kerala police  കേരള പൊലീസ്
കണ്ണു നനയിക്കും ഈ സ്നേഹ കരുതല്‍: പിതാവ് കൈവിട്ട കുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍

By

Published : Nov 2, 2022, 2:30 PM IST

എറണാകുളം:താരാട്ടുപാട്ടും ബേബി ഫുഡും ഉടുപ്പുകളും… അല്‍പം മാറി ഒരു യുവാവ് തല തല്ലി അലറി വിളിക്കുന്നു. അതൊന്നും വക വയ്ക്കാതെ യൂണിഫോമിലുള്ള പൊലീസുകാര്‍ ഗൗരവമൊക്കെ വെടിഞ്ഞു കുഞ്ഞുങ്ങളെ സ്നേഹപൂര്‍വം ഊട്ടുന്നു… പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെ കടന്നു വരുന്നവര്‍ ആദ്യമൊന്ന് അമ്പരക്കും…

അച്ഛൻ കൈവിട്ട കുഞ്ഞുങ്ങള്‍ക്ക് ആശ്രയമായി പൊലീസ്

സംഭവത്തിന്‍റെ കഥയിങ്ങനെ:-കേരള പിറവി ദിനമായതിനാല്‍ സംസ്ഥാനത്ത് മുഴുവൻ ലഹരിക്കെതിരെ കാമ്പയിനും ബോധവത്കരണ പരിപാടികളും. അതേസമയത്ത് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ അയ്മുറി സ്വദേശിയായ അശ്വിൻ തന്‍റെ എട്ട് മാസം, ഒന്നര വയസ് പ്രായം ഉള്ള രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നു. കുഞ്ഞുങ്ങളെ മാറോടണച്ച് ഒരു സംഘം പൊലീസുകാര്‍. മറ്റൊരു സംഘം അച്ഛന് പിന്നാലെ…

ഒടുവില്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ച് അശ്വിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നു. കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായി കൂടെയുള്ള പൊലീസുകാരില്‍ ഒരാള്‍ പാലും പാല്‍കുപ്പിയും സംഘടിപ്പിച്ച് കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് പാല് നല്‍കുന്നു. മറ്റൊരാള്‍ അടുത്ത കുഞ്ഞിന് ബേബിഫുഡും. പൊലീസുകാരില്‍ ഒരാള്‍ താരാട്ടും പാടുന്നു.

എനിക്ക് വട്ടായി പോയി:-ലഹരി തലയ്ക്ക് പിടിച്ച് ബോധം മറിഞ്ഞ അശ്വിൻ ഇതൊന്നും ശ്രദ്ധിക്കാതെ സ്റ്റേഷനില്‍ തല തല്ലി അലറി വിളിക്കുകയാണ്. ‘എനിക്ക് വട്ടായിപ്പോയി’.... ജീവിക്കേണ്ട എന്നൊക്കെ. ഇതിനിടയില്‍ കുഞ്ഞുങ്ങള്‍ പൊലീസുകാരുടെ പരിചരണത്തില്‍ ശാന്തരായി. അതോടെ കുഞ്ഞുങ്ങളെ കാണിച്ച് താൻ എന്തിനെടൊ ഈ പൈതങ്ങളോട് ക്രൂരത കാണിച്ചതെന്ന് ചോദിച്ച് പൊലീസുകാര്‍ യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു, കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഭാര്യ ഉപേക്ഷിച്ചുപോയി. മക്കളെ വളര്‍ത്താന്‍ നിവര്‍ത്തിയില്ല. മരിക്കും എന്നൊക്കെ അശ്വിൻ പറഞ്ഞു. സ്വന്തം മുഖത്തടിച്ചും കരഞ്ഞും നിലവിളിച്ചുമാണ് അയാള്‍ ഇതൊക്ക പൊലീസിനോട് പറഞ്ഞത്.

സംരക്ഷണ കൈകളിലേല്‍പ്പിച്ച് പൊലീസ്:-ഇത്രയുമറിഞ്ഞപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു. കോടനാട് പൊലീസ് സ്റ്റേഷൻ അതിര്‍ത്തിയിലാണ് അശ്വിൻ താമസിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. കുഞ്ഞുങ്ങളെ നോക്കാന്‍ മറ്റാരുമില്ലെന്ന് അറിഞ്ഞതോടെ കുട്ടികളുടെ താത്കാലിക സംരക്ഷണ ഉത്തരവാദിത്തം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പൊലീസ് ഏല്‍പിച്ചു. കുട്ടികളുടെ സംരക്ഷണമേറ്റെടുക്കാൻ അടുത്ത ബന്ധുക്കളെത്തിയാൽ വിട്ടുനൽകുമെന്നും അറിയിച്ചു.

അഭിനന്ദന പ്രവാഹം:-എവിടെയും പൊലീസിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. എന്നാല്‍ ഇതാണ് പൊലീസ് ഇങ്ങനെയാവണം പൊലീസ് എന്ന് തെളിയിക്കുകയാണ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ ഈ സ്നേഹ കരുതല്‍. സമൂഹമാധ്യങ്ങളില്‍ പൊലീസിന്‍റെ ഈ സദ് പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നാല് മണിക്കൂറോളമാണ് കുഞ്ഞുങ്ങള്‍ പൊലീസിന്‍റെ സ്നേഹ തണലില്‍ കഴിഞ്ഞത്.

Also read: പൊലീസാണ്, അതിലുപരി 'അമ്മ'യാണ്; പൊലീസ് ഉദ്യോഗസ്ഥ രമ്യയ്‌ക്ക് ആദരം

ABOUT THE AUTHOR

...view details