എറണാകുളം: മുവാറ്റുപുഴയിലുണ്ടായ ശക്തമായ കാറ്റില്‍ നാശനഷ്ടം നേരിട്ട കർഷകർക്ക് സഹായവുമായി ഹോര്‍ട്ടി കോര്‍പ്പ്. എല്‍ദോ എബ്രഹാം എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി ഹോര്‍ട്ടി കോര്‍പ്പ് രംഗത്ത് വന്നത്.
പ്രകൃതിക്ഷോഭം; നാശനഷ്ടം നേരിട്ട കർഷകർക്ക് സഹായവുമായി ഹോര്‍ട്ടി കോര്‍പ്പ് - farmers
കപ്പകള്‍ ശേഖരിച്ച് ഹോര്‍ട്ടി കോര്‍പ്പിൻ്റെ സ്റ്റാളുകളില്‍ വില്‍പ്പന നടത്തും. ബാക്കി വരുന്ന കപ്പ കൃഷി വകുപ്പിൻ്റെ ജില്ലയിലെ ഇക്കോ ഷോപ്പുകളിലും വില്‍പ്പന നടത്തുന്നതിന് തീരുമാനമായി
മേക്കടമ്പ് ചെന്തിലകാട്ടില്‍ സിസി അബ്രാഹം ,എടുക്കുഴിമാലില്‍ ജോര്‍ജ് എന്നിവരുടെ വിളവെടുക്കാറായ കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. കപ്പ കൃഷിയിൽ മാത്രം ഏകദേശം ഇരുപത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടന്ന് കൃഷിവകുപ്പ് വിലയിരുത്തി. ഇവിടെ നിന്നും കപ്പകള്‍ ശേഖരിച്ച് ഹോര്‍ട്ടി കോര്‍പ്പിൻ്റെ സ്റ്റാളുകളില്‍ വില്‍പ്പന നടത്തും. ബാക്കി വരുന്ന കപ്പ കൃഷി വകുപ്പിൻ്റെ ജില്ലയിലെ ഇക്കോ ഷോപ്പുകളിലും വില്‍പ്പന നടത്തുന്നതിന് തീരുമാനമായി.
കഴിഞ്ഞ ദിവസങ്ങളിലായിയുണ്ടായ കാറ്റില്‍ മേക്കടമ്പ് പാടശേഖരത്തില്‍ വിളവെടുക്കാറായ കപ്പകളാണ് കാറ്റില്‍ നിലംപൊത്തിയത് . ലോക്ക് ഡൗണിനെ തുടര്‍ന്ന് വിപണി നഷ്‌ടപ്പെട്ട കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭം ഇരുട്ടടിയായി.