എറണാകുളം : കോതമംഗലത്ത് വനമേഖലയിൽ വ്യാജവാറ്റ് നടത്തിയ മധ്യവയസ്‌കനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ നടത്തിയ റെയ്‌ഡിലാണ് മാവിൻ ചുവട് ഭാഗത്തെ വീട്ടിൽ ചാരായം വാറ്റി വില്‌പന നടത്തിവന്ന കോട്ടയ്ക്കകത്ത് വീട്ടിൽ ജോസഫ് കുര്യൻ (65) പിടിയിലായത്. ചാരായം നിർമ്മിക്കാനായി തയ്യാറാക്കിയ 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം കാസീം പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വ്യാജവാറ്റ് നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ - വ്യാജവാറ്റ്
കോട്ടയ്ക്കകത്ത് വീട്ടിൽ ജോസഫ് കുര്യനാണ് (65) അറസ്റ്റിലായത്
വ്യാജവാറ്റ് നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ
വിഷു, ഈസ്റ്റർ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് മലയോര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസികളുടെ ഇടയിൽ വില്പന നടത്തുന്നതിനായാണ് ചാരായം വാറ്റിനായി വൻതോതിൽ വാഷ് തയ്യാറാക്കിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടമ്പുഴ പിണവൂർകുടി, കീരമ്പാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, പാലമറ്റം കാളക്കടവ് എന്നിവിടങ്ങളിൽ നിന്നും വാഷ് കണ്ടെടുത്തിരുന്നു.
Last Updated : Apr 10, 2020, 1:22 PM IST