കൊച്ചി:മരടിലെ ഫ്ലാറ്റുകൾക്ക് അനുമതി നൽകിയതിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കെ എ ദേവസി. നഗരസഭ ഉന്നയിക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും കെ എ ദേവസി ഇ ടി വി ഭാരതിനോട് പറഞ്ഞു. രണ്ട് ഫ്ലാറ്റുകൾക്ക് അനുമതി നൽകുന്ന സമയത്ത് താൻ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. എന്നാൽ ഫ്ലാറ്റുകൾക്ക് അനുമതി നൽകുന്നതിൽ പഞ്ചായത്ത് പ്രസിഡന്‍റിന് യാതൊരു ഉത്തരവാദിത്വവും ഇല്ല. ഇതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും സെക്രട്ടറിക്കാണ്. ഫ്ലാറ്റുമായി ബന്ധപ്പെട്ട് അന്ന് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ല. അത്തരത്തിൽ എന്തെങ്കിലും പരാതി ലഭിച്ചിരുന്നെങ്കിൽ അത് അന്വേഷിക്കുമായിരുന്നെന്നും ദേവസി പറഞ്ഞു.
ETV Bharat Exclusive: മരട് ഫ്ലാറ്റ്: ആരോപണങ്ങൾ തള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് - ആരോപണങ്ങൾ തള്ളി പഞ്ചായത്ത് പ്രസിഡന്‍റ്
ഫ്ലാറ്റുമായി ബന്ധപ്പെട്ട് അന്ന് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ല. അത്തരത്തിൽ എന്തെങ്കിലും പരാതി ലഭിച്ചിരുന്നെങ്കിൽ അത് അന്വേഷിക്കുമായിരുന്നെന്നും ദേവസി.
ഫ്ലാറ്റുകളുടെ പേരിൽ ഒരു ആരോപണം ഉണ്ടാകുന്നത് വിജിലൻസ് പരിശോധിച്ച ചില ഫയലുകളുടെ അടിസ്ഥാനത്തിലാണ്. വിജിലൻസ് നൽകിയ കുറിപ്പ് പ്രകാരം 2007 ൽ തന്നെ പെർമിറ്റുകൾ ക്യാൻസൽ ചെയ്തിട്ടുണ്ട്. മാത്രമല്ല പ്ലാൻ പാസ് ആക്കുന്നതിലും നമ്പർ കൊടുക്കുന്നതിലും പ്രസിഡന്‍റിനോ പഞ്ചായത്ത് ഭരണസമിതിക്കോ യാതൊരു അധികാരവുമില്ല. അതെല്ലാം സെക്രട്ടറിയിൽ അധിഷ്ഠിതമാണ്. എല്ലാ പഞ്ചായത്തുകൾക്കും എഞ്ചിനീയര്‍മാര്‍ ഉണ്ട്. മരട് ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ആയിരിക്കുമ്പോൾ ഇവിടെ പഞ്ചായത്ത് എഞ്ചിനീയർ എന്ന പോസ്റ്റിൽ അന്ന് ആളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ സെക്രട്ടറി ആയിരിക്കും ഇത്തരത്തിൽ ഫ്ലാറ്റുകൾക്ക് അനുമതി നൽകിയിട്ടുള്ളതെന്നും ദേവസി പറയുന്നു. മരടിലെ ഫ്ലാറ്റുകൾക്ക് അനുമതി നൽകിയതിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റിനും ഭരണസമിതിക്കും വ്യക്തമായ പങ്കുണ്ടെന്ന് ഇപ്പോഴത്തെ നഗരസഭ വൈസ് ചെയർമാൻ ബോബി ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.