എറണാകുളം:കൗമാരക്കാരിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വില്ലുപുരം തിരുവണ്ണനല്ലൂർ ചന്ദ്രുവിനെയാണ് (19) ആലുവ പൊലീസ് അറസ്റ്റുചെയ്‌തത്. ആലുവ സ്വദേശിനിയായ 16കാരിയെ പ്രതി തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുകയായിരുന്നു.
2022 സെപ്‌റ്റംബറിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ചന്ദ്രു എന്നയാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞു. യുവാവിനായി ആലുവ പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ടെന്ന് മനസിലാക്കിയ ചന്ദ്രുവിന്‍റെ അച്ഛൻ, മകനെ കാണാനില്ലെന്ന് തിരുവണ്ണനല്ലൂർ പൊലീസിന് പരാതി നൽകി. മാധ്യമങ്ങളില്‍ പരസ്യവും നൽകിയിരുന്നു.