കൊച്ചി: മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാനുളള രേഖാ നടപടികൾ ആരംഭിച്ചു. ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ഛയത്തിലാണ് വിജയ് സ്റ്റീൽസിലെ തൊഴിലാളികൾ പണി ആരംഭിച്ചത്. ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ സമ്പൂർണ രൂപരേഖ മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാറിന് കമ്പനി സമർപ്പിക്കും. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കും ഫ്ലാറ്റ് പൊളിക്കൽ കമ്പനികളുമായി കരാറിൽ ഏർപ്പെടുക. പത്ത് ദിവസത്തിനകം സ്ഫോടന രൂപരേഖ തയ്യാറാക്കി നൽകാനും പരിസര വാസികൾക്കുള്ള ഇൻഷുറൻസ് ഉറപ്പാക്കാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മരട് ഫ്ലാറ്റ്; പൊളിക്കല്‍ നടപടികൾ ആരംഭിച്ചു - ernakulam maradu flat demolition process
ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ സമ്പൂർണ രൂപരേഖ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഫ്ലാറ്റ് പൊളിക്കൽ കമ്പനികളുമായി കരാറിൽ ഏർപ്പെടുക.
അതേസമയം മരട് ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൂന്നുപേരെയും മുവാറ്റുപ്പുഴ വിജിലൻസ് കോടതി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഈ മാസം 22 വരെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, യുഡി ക്ലർക്ക് പി.ഇ ജോസഫ് എന്നിവരാണ് കേസിൽ റിമാൻഡിൽ ഉള്ളത്. ഇവരുടെ റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ പ്രതികളെ വിട്ടുകിട്ടാൻ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനും നഷ്ടമായ രേഖകൾ കണ്ടെത്തുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡി അപേക്ഷ വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു.