എറണാകുളം:സിവിൽ സർവീസിൽ വിജയത്തിലേക്കെത്തിച്ചത് മികച്ച വായനയെന്ന് എറണാകുളം ജില്ല കലക്‌ടര്‍ ജാഫർ മാലിക്. വിദ്യാർഥികൾ വായനയുടെ മഹത്വം മനസിലാക്കി ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം മഹാരാജാസ് കോളജിൽ വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കലക്‌ടര്‍.
യു.പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടുവാൻ തനിക്ക് തുണയായത് ആഴത്തിലുള്ള വായനയാണ്. നേരം പോക്കിനായി തുടങ്ങിയ വായന ലൈബ്രറിയിലെ മുഴുവൻ പുസ്‌തകങ്ങളും വായിച്ചു തീർക്കുവാനും പുതിയവ വാങ്ങി വായിക്കുന്ന ശീലത്തിലേക്കും തന്നെ നയിച്ചു. മുൻഷി പ്രേംചന്ദിന്റെ ഉറുദു പുസ്‌തകങ്ങളാണ് വായിച്ചു തുടങ്ങിയത്. അത് പിന്നീട് യുപിഎസ്‌സിയിൽ മികച്ച വിജയം നേടാൻ സഹായിച്ചു.