കേരളം

kerala

ETV Bharat / state

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം എറണാകുളത്ത് - കൊവിഡ് വ്യാപനം

ജനസംഖ്യ ആനുപാതികമായി രാജ്യത്തെ ഏറ്റുവും കൂടുതൽ രോഗ വ്യാപനം ഉള്ള ജില്ലയായും എറണാകുളം മാറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Ernakulam  covid spread  എറണാകുളം  ഇന്ത്യ  covid cases
ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനമുള്ള ജില്ലയായി എറണാകുളം

By

Published : Apr 24, 2021, 12:29 PM IST

Updated : Apr 24, 2021, 1:45 PM IST

എറണാകുളം: ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ അറിയിച്ചു. ജനസംഖ്യാ ആനുപാതികമായി രാജ്യത്തെ ഏറ്റുവും കൂടുതൽ രോഗ വ്യാപനം ഉള്ള ജില്ലയായും എറണാകുളം മാറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ജില്ലയിലെ 10 ലക്ഷം പേരിൽ 1300 പേർക്കോളമാണ് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം, കൊവിഡിന്റെ അതിവ്യാപനം തുടരുന്ന ഡൽഹിയിലും മുംബൈയിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതിലും കുറവാണെന്ന് കണക്കുകള്‍ പറയുന്നു.

എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വൻതോതിൽ ഉയരുകയാണ്. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമായി തുടരുകയാണ്. സ്വകാര്യ വാഹനങ്ങളില്‍ ഉൾപ്പടെ അനാവശ്യ യാത്രകൾ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എറണാകുളം റൂറൽ ജില്ലാ പരിധിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 81 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 2751 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്യും. പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ ചടങ്ങുകൾ എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.

Last Updated : Apr 24, 2021, 1:45 PM IST

ABOUT THE AUTHOR

...view details