എറണാകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം - aluva
കോലഞ്ചേരി- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് ആറ് വിദ്യാർഥികൾ ബസിലുണ്ടായിരുന്നു.
എറണാകുളം: കടയിരിപ്പിന് സമീപം ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവ- കോലഞ്ചേരി റൂട്ടിൽ കാരിക്കോട് അമ്പലത്തിന് സമീപമുള്ള വളവിലാണ് അപകടം. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് ആറ് വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. കോലഞ്ചേരി- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ആലുവ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസിലേയ്ക്ക് എതിരേ അമിതവേഗതിയൽ എത്തിയ ടോറസ് ടിപ്പർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. പുത്തൻകുരകിശ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.