കേരളം

kerala

ലഹരി വിരുദ്ധ സന്ദേശവുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

By

Published : Sep 10, 2019, 4:12 AM IST

വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി മനുഷ്യ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

എറണാകുളം: ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളജ് വിദ്യാർഥികൾ മനുഷ്യ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കോളജ് ടെക് ഫെസ്റ്റായ തക്ഷകും എൻ.എസ്.എസ് യൂണിറ്റും എക്‌സൈസ് വകുപ്പിന്‍റെ കീഴിലെ വിമുക്തി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആസക്തി ലഹരിയോടല്ല ജീവിതത്തോടാണ് വേണ്ടത് 'എന്നതായിരുന്നു 'നിർവാണ' എന്ന പേരിൽ നടത്തിയപരിപാടിയുടെ മുദ്രാവാക്യം.

ലഹരി വിരുദ്ധ സന്ദേശവുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

വിദ്യാർഥികൾ കോതമംഗലം ടൗണിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വഴിയോരങ്ങളിൽ നിന്നും ലഹരി വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ ശേഖരിച്ചു. ഒപ്പം പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങളും കണ്ടെത്തി. ലഹരിവസ്‌തുക്കളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ് ഇൻസ്പെക്‌ടർ ടി.എം കാസിം പറഞ്ഞു. അതേസമയം ലഹരി വിരുദ്ധ സന്ദേശം വിദ്യാർഥികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് എൻ.എസ്.എസ് വോളണ്ടിയർ ശ്രമിക്കുന്നതെന്ന് കോളജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ദർഷൻ ലാൽ പറഞ്ഞു.

കോതമംഗലം എക്‌സൈസ് ഓഫീസർ ടി എം കാസിം , കോതമംഗലം ഹെൽത്ത് ഇൻസ്പെക്‌ടർ ജയപ്രകാശ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.ഡോ. ജയ് എം. പോൾ, പ്രൊഫ. എൽദോ പോൾ, ഡോ.ദർശൻ ലാൽ, പ്രൊഫ .ജിജോ ജോൺസൻ, ഡോ. ദീപക് എൽദോ ബാബു, കോർഡിനേറ്റർമാരായ ഇർഫാൻ, അൽത്താഫ്, ഷഫീഖ് എന്നിവർ മനുഷ്യ ചങ്ങലക്ക് നേതൃത്വം നൽകി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details