കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി രാജഗിരി കോളജിലെ വിദ്യാർഥി കൂട്ടായ്മ.ഐടി പ്രൊഫഷണലുകളുടെ കൂട്ടായ്മയായ പ്രോഗ്രസ്സിവ് ടെക്കീസിന്‍റെ നിർദ്ദേശപ്രകാരം രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പവർ ബാങ്കുകൾ നിർമ്മിച്ചു നല്‍കിയത്. 270 പവർ ബാങ്കുകൾ വയനാട്ടിലേക്ക് നൽകിയതായി പരിപാടിക്ക് നേതൃത്വം നൽകുന്ന അസിസ്റ്റന്‍റ് പ്രൊഫസർ നിതീഷ് കുര്യൻ പറഞ്ഞു.
ദുരിതാശ്വാസക്യാമ്പുകളില്‍ പവര്‍ബാങ്ക് നിര്‍മിച്ചുനല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ - ദുരിതാശ്വാസക്യാമ്പുകളില്‍ പവര്‍ബാങ്ക് നിര്‍മിച്ചുനല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു.
270 പവര്‍ബാങ്കുകളാണ് വയനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി വിദ്യാര്‍ഥികള്‍ ഇതിനോടകം നിര്‍മിച്ചുനല്‍കിയത്.
പവർബാങ്ക് നിർമ്മിക്കുന്ന വിദ്യാർഥികള്‍
മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോകുന്ന മേഖലകളിൽ താമസിക്കുന്നവർക്ക് പവർ ബാങ്കുകൾ സഹായമാകുന്നുണ്ട്. ഇതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ദുരന്തസാഹചര്യങ്ങൾ നേരിടാൻ അധികം ചാർജ് ചെയ്യുവാൻ സാധിക്കുന്ന പവർ ബാങ്കുകൾ നിർമ്മിക്കുന്നതിനുള്ള ആലോചനയിലാണ് രാജഗിരി കോളജിലെ വിദ്യാർഥികളും അധ്യാപകരും.
Last Updated : Aug 17, 2019, 10:41 PM IST
TAGGED:
engineering students