കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസിൽ മുഖമന്ത്രിയുടെ വാദം തള്ളി എൻഫോഴ്സ്മെന്‍റിന്‍റെ കുറ്റപത്രം - Chief minister in gold smuggling

സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്‍റെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ എട്ടാമത്തെ പേജിൽ വ്യക്തമാക്കുന്നു

എറണാകുളം  സ്വർണക്കടത്ത് കേസ്  മുഖ്യമന്ത്രി പിണറായി വിജയൻ  സ്വപ്ന സുരേഷ്  ജയശങ്കർ  യുഎഇ  എൻഐഎ  എൻഫോഴ്സ്മെന്‍റ് കുറ്റപത്രം  Ernakulam  Chief minister in gold smuggling  pinarai in gold smuggling
സ്വർണക്കടത്ത് കേസിൽ മുഖമന്ത്രിയുടെ വാദം തള്ളി എൻഫോഴ്സ്മെന്‍റിന്‍റെ കുറ്റപത്രം

By

Published : Oct 7, 2020, 10:01 PM IST

എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ നിയമനം സംബന്ധിച്ച് അറിയില്ലെന്ന മുഖമന്ത്രിയുടെ വാദം തള്ളി എൻഫോഴ്സ്മെന്‍റ് കുറ്റപത്രം. സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്‍റെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ എട്ടാമത്തെ പേജിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. സ്വപ്നയും ശിവശങ്കറും ഔദ്യോഗിക ആവശ്യത്തിനും അല്ലാതെയും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഇരുവരും അഞ്ചാ ആറോ തവണ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയോട് പറഞ്ഞ് സ്പേസ് പാർക്കിൽ നിയമനം നൽകാമെന്ന് ശിവശങ്കർ സ്വപ്നയ്ക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. എം. ശിവശങ്കറിനെതിരെ വിശദമായ അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ ചൂണ്ടികാണിക്കുന്നു. ശിവശങ്കറും സ്വപ്നയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ എൻഫോഴ്സ്മെന്‍റിന് ലഭിച്ചു. 30 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ താൻ നേരിട്ട് വേണുഗോപാലിന്‍റെ അടുത്ത് എത്താമെന്ന് പറയുന്നതായും വാട്സ് ആപ്പ് സന്ദേശങ്ങളിൽ പറയുന്നു. എന്നാൽ ഇത് താൻ ടൈപ്പ് ചെയ്തതാണോ അതോ മറ്റാരെങ്കിലും അയച്ചുതന്നത് ഫോർവേഡ് ചെയ്തതാണോയെന്ന് ഓർമയില്ലെന്നാണ് ശിവശങ്കർ ഈ വിഷയത്തിൽ മൊഴി നൽകിയത്. ഇത് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കർ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാൽ ഈ പണം സ്വപ്ന സുരേഷ് മടക്കി നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച് സ്പേസ് പാർക്കിൽ ജോലിക്കായി അപേക്ഷ നൽകുമ്പോൾ റഫറൻസായി കൊടുത്തത് എം. ശിവശങ്കറിന്‍റെ പേരാണ്. ശിവശങ്കർ നിർദേശിച്ച പ്രകാരമാണ് സ്പേസ് പാർക്ക് പദ്ധതിയിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വഴി ജോലിക്ക് അപേക്ഷിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ പരിചയപ്പെടുത്തി നൽകിയതും ശിവശങ്കറാണ്. ഇവിടെ പണമടങ്ങിയ ബാഗുമായി സ്വപ്ന സുരേഷ് എത്തിയ സമയത്ത് ശിവശങ്കറും അവിടെയുണ്ടായിരുന്നു. സ്വപ്നയുടെ പല സാമ്പത്തിക ഇടപാടുകളിലും ഇടപെട്ട വ്യക്തിയായതിനാൽ ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ABOUT THE AUTHOR

...view details