കേരളം

kerala

ETV Bharat / state

ഉത്തരക്കടലാസുകൾ റോഡിൽ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

മൂല്യനിർണയം നടത്തിയ 39 ഉത്തരക്കടലാസുകളാണ് ദേശീയപാതയില്‍ നിന്നും കിട്ടിയത്. അന്വേഷണത്തിനായി മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.

കളഞ്ഞു കിട്ടിയ ഉത്തരക്കടലാസുകൾ

By

Published : Mar 12, 2019, 10:43 PM IST

മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആലുവ തോട്ടയ്ക്കാട്ടുകര ദേശീയപാതക്ക് സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയാരംഭിച്ചു. അന്വേഷണ വിധേയമായി മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷാ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തു.

വിഷയത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി കൺവീനർ ഡോ ആർ പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ ടോമിച്ചൻ ജോസഫ്, ഡോ എ ജോസ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ നിന്നും ഓട്ടോറിക്ഷാ തൊഴിലാളികൾക്കാണ് കിട്ടിയത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപം 39 ഓളം ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ ചിതറിക്കിടന്ന നിലയിൽ കണ്ടത്. ബി.എസ്.സി. ബയോടെക്നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയത്. ഡിസംബർ 12ന് നടന്ന പരീക്ഷയുടെ ഉത്തരപേപ്പറുകളാണ് ഇവ.

ABOUT THE AUTHOR

...view details