കേരളം

kerala

ETV Bharat / state

ആഴക്കടല്‍ മത്സ്യബന്ധന കരാർ; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ മുഖ്യമന്ത്രി പരിഹസിക്കരുതെന്നും മന്ത്രിമാർക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ഇ.എം.സി.സി കരാർ  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ്  രമേശ് ചെന്നിത്തല  ആഴക്കടൽ മത്സ്യബന്ധനം  ആഴക്കടൽ മത്സ്യബന്ധന വാർത്ത  judicial inquiry in deep fishing  EMCC Agreement  Ramesh Chennithala wants govt to announce judicial inquiry  ramesh chennithala on EMCC Agreement
ഇ.എം.സി.സി കരാർ; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല

By

Published : Feb 27, 2021, 3:25 PM IST

Updated : Feb 27, 2021, 3:33 PM IST

എറണാകുളം: ഇഎംസിസി കരാറിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശ മേഖലയെ ഇതുപോലെ കബളിപ്പിച്ച മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരാറിൽ മുഖ്യമന്ത്രിക്ക് ആശ്ചര്യം തോന്നിയത് കള്ളം പിടിക്കപ്പെട്ടപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാർ; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

കെഎസ്ഐഎൻസിയുമായി 400 ട്രോളറുകൾ നിർമിക്കാനും അഞ്ച് മദർ ഷിപ്പുകൾ നിർമിക്കാനും നിർമാണ കരാർ ഒപ്പിട്ടപ്പോൾ പോലും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ആശ്ചര്യപ്പെടുത്തുന്നു. വകുപ്പിൽ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ മുഖ്യമന്ത്രി പരിഹസിക്കരുത്. ആഴക്കടൽ മത്സ്യബന്ധനത്തിനായി രഹസ്യമായി നിരവധി കരാറുകൾ ഒപ്പിട്ടത് പിണറായി സർക്കാരിന്‍റെ വിവിധ ഏജൻസികളാണ്. സാധാരണയായി ആർക്കും കാണാൻ കഴിയാത്ത മുഖ്യമന്ത്രിയുമായി ഇഎംസിസിയുടെ പ്രതിനിധികൾ രണ്ടു തവണ ചർച്ച നടത്തി. മുഖ്യമന്ത്രിക്കും വ്യവസായ, ഫിഷറീസ് മന്ത്രിമാർക്കും ഒന്നും ഓർമയില്ല. മന്ത്രിമാർക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ഫിഷറീസ് മന്ത്രിയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. ചില മണ്ഡലങ്ങളിൽ കോൺഗ്രസ് സിപിഎം ധാരണയുണ്ടെന്ന വി.മുരളീധരന്‍റെ പ്രസ്താവന ആരും വിശ്വസിക്കില്ല. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് മത്സരം. ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു ചലനവും സൃഷ്‌ടിക്കാൻ കഴിയില്ല. കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികൾക്ക് വീണ്ടും ക്വറന്‍റൈൻ വേണമെന്ന നിബന്ധന ഒഴിവാക്കണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കണം. പ്രശ്‌നം തീർക്കാനല്ല വഴിപാട് ചർച്ചയാണ് സർക്കാർ നടത്തുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സർക്കാർ ചർച്ച നടത്തുന്നതെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകവേ ചെന്നിത്തല പറഞ്ഞു.

Last Updated : Feb 27, 2021, 3:33 PM IST

ABOUT THE AUTHOR

...view details