എറണാകുളം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിയമപരമായ സമയക്രമം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തും. നിലപാട് രേഖാമൂലം അറിയിക്കാൻ കമ്മിഷനോട് കോടതി നിർദേശിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മിഷൻ നടപടിക്കെതിരെ സിപിഎമ്മാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎമ്മിനു വേണ്ടി എസ്.ശർമയാണ് കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടറിയിച്ചത്. രാജ്യാ സഭാ തെരെഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. ഏപ്രിൽ ഇരുപത്തിയൊന്നിനാണ് രാജ്യസഭാ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതെന്നും ഇതിന് മുമ്പ് തെരെഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു . ഇതേ തുടർന്നാണ് കമ്മിഷൻ നിലപാട് രേഖാമൂലം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് തിയതി ഉടൻ: തെരഞ്ഞെടുപ്പ് കമ്മിഷൻ
ഹൈക്കോടതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നയം വ്യക്തമാക്കിയത്.
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
Last Updated : Mar 29, 2021, 5:57 PM IST