എറണാകുളം:ഇലന്തൂർ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇലന്തൂരിൽ നടന്നത് നരബലിയാണ്. പദ്‌മയുടെ മൃതദേഹം 56 കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് ലൈലയുടെ ജാമ്യ ഹർജിയിൽ വാദം നടക്കവെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇത്രയും ശരീര ഭാഗം എങ്ങനെ പുറത്തെടുത്തുവെന്ന കോടതി ചോദ്യത്തിന് പ്ലാസ്റ്റിക് ബാഗിൽ ആയിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്‌ക്ക് കൊലപാതകത്തിന്‍റെ ആസൂത്രണത്തിലടക്കം കൃത്യമായി പങ്കുണ്ടെന്നും പ്രതിയ്‌ക്ക് ജാമ്യം നൽകരുതെന്നും സർക്കാർ വ്യക്തമാക്കി. മാത്രമല്ല പ്രതിക്ക് എതിരെ നിരവധി ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ വാദിച്ചു.