കേരളം

kerala

ETV Bharat / state

ഇഡി ശ്രമം നേതാക്കള്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കല്‍, സര്‍ക്കാര്‍ കോടതിയില്‍

സന്ദീപ് നായരുടെ മൊഴിയിൽ പുറത്തുവന്നത് മറ്റൊരു ഗൂഢാലോചന, അന്വേഷണം റദാക്കണമെന്ന ഇഡി ആവശ്യത്തിന് നിയമ സാധുതയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍

ED's attempt to fabricate evidence against political leaders  government  kerala government against ed  enforcement department  ഇഡി  സര്‍ക്കാര്‍ കോടതിയില്‍  ഗൂഢാലോചന
ഇഡിയുടെ ശ്രമം നേതാക്കള്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കല്‍, സര്‍ക്കാര്‍ കോടതിയില്‍

By

Published : Apr 8, 2021, 3:58 PM IST

എറണാകുളം:രാഷ്ട്രീയ നേതാക്കൾക്കെതിരെ വ്യാജ തെളിവുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്ന് സർക്കാർ ഹൈക്കോടതിയില്‍. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ടുകേസുകൾ ദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സന്ദീപ് നായരുടെ മൊഴിയിൽ പുറത്ത് വന്നത് മറ്റൊരു ഗൂഢാലോചനയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം റദാക്കണമെന്ന ഇഡി ആവശ്യത്തിന് നിയമ സാധുതയില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ക്രൈംബ്രാഞ്ച് എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഇഡിയുടെ ആവശ്യം പരസ്പര വിരുദ്ധമാണ്. ഒരിടത്ത് എഫ്ഐആർ റദ്ദാക്കണമെന്നും മറ്റൊരിടത്ത് കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെടുന്നു. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് പറയാൻ പ്രതികൾക്ക് അവകാശമില്ലെന്നും സർക്കാർ വാദമുന്നയിച്ചു. ഇഡി ആവശ്യപെട്ട പ്രകാരമാണ് സ്വപ്നയുടെ മൊഴിയിൽ അന്വേഷണം നടത്തി കേസെടുത്തത്. അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത് എങ്ങിനെയാണ് തെറ്റാവുകയെന്നും സർക്കാർ ചോദിച്ചു. സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.

കള്ളപ്പണ കേസിലെ മൊഴികൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹർജികൾക്കൊപ്പം ഹൈക്കോടതിയിൽ സമർപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഇഡി ഹാജരാക്കിയ മൊഴികൾക്ക് ഈ കേസിൽ യാതൊരു പ്രസക്തിയില്ലെന്നും സ്വകാര്യ അഭിഭാഷകൻ വഴി നൽകിയ ഹർജിയിൽ മൊഴികൾ ഉൾപ്പെടുത്തിയത് കുറ്റകരമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. അതേസമയം ഇഡിയുടെ ഹർജിയിൽ കോടതിയില്‍ സർക്കാർ വാദം തുടരുകയാണ്. സർക്കാറിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഹരിൻ പി റാവൽ ഹാജരായി.

ABOUT THE AUTHOR

...view details