കേരളം

kerala

ETV Bharat / state

കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു - ED

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരത്തിലധികം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ED filed achargesheet against Shivshankar  എം ശിവശങ്കര്‍  കള്ളപ്പണം വെളുപ്പിക്കല്‍ കേസ്  ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു  ED  enforcement directorate
കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

By

Published : Dec 24, 2020, 5:08 PM IST

എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാര എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചുമത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ശിവശങ്കറിന്‍റെ സ്വാഭാവിക ജാമ്യം തടയാനാണ് അറസ്റ്റ് ചെയ്‌ത് അറുപത് ദിവസം പൂർത്തിയാകാനിരിക്കെ ഇഡി കുറ്റപത്രം നൽകിയത്. ഈ കേസിൽ ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ശിവശങ്കറിനെതിരെ ചുമത്തിയിട്ടുള്ളത്. പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. ഇതേ കേസിൽ നേരത്തെ ഇഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്‌ത് അറുപത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഈ കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു.

ABOUT THE AUTHOR

...view details