എറണാകുളം: ആദിവാസി മേഖലയിൽ കൈതാങ്ങായി ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച്. ലോക്ക് ഡൗണില്‍ പഠനം മുടങ്ങിയ ആദിവാസി മേഖലകളിലെ വിദ്യാർഥികൾക്ക് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി പഠന സൗകര്യമൊരുക്കി. ടിവി ചലഞ്ചിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മറ്റിക്ക് ലഭിച്ച സ്മാർട്ട് ടിവികൾ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ മുപ്പതോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് ടിവികളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ആദിവാസി മേഖലയിൽ കൈതാങ്ങായി ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് - TV CHALANGE
ടിവി ചലഞ്ചിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മറ്റിക്ക് ലഭിച്ച സ്മാർട്ട് ടിവികൾ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ മുപ്പതോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
ആദിവാസി മേഖലയിൽ കൈതാങ്ങായി ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച്
ജില്ലാ പ്രസിഡന്‍റ് പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ആന്‍റണി ജോൺ എംഎൽഎ മുഖ്യാതിഥിയായിരുന്നു. താളുകണ്ടം ആദിവാസി ഈരിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി താളുകണ്ടം ഊരുപഠന കേന്ദ്രത്തിലേക്ക് ആവശ്യമായ ടിവിയും ഡിവൈഎഫ്ഐ കൈമാറി.