എറണാകുളം:പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പെരുമ്പാവൂരിൽ സെക്കുലർ നൈറ്റ് സംഘടിപ്പിച്ചു. ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യത്തിൽ പെരുമ്പാവൂർ പട്ടാലിൽ നിന്ന് പന്തമേന്തിയ ആയിരക്കണക്കിന് യുവതീ-യുവാക്കൾ അണിനിരന്നു. പട്ടാലിൽ സംഘാടക സമിതി ചെയർമാൻ പി.എം സലിം ജില്ലാ സെക്രട്ടറി അഡ്വ. എ.എ അൻഷാദിന് പന്തം കൈമാറിയതോടെയാണ് സെക്കുലർ റാലിക്ക് തുടക്കമായത്.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ഡിവൈഎഫ്ഐയുടെ സെക്കുലർ നൈറ്റ്
ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യത്തിൽ പെരുമ്പാവൂർ പട്ടാലിൽ നിന്ന് പന്തമേന്തിയ ആയിരക്കണക്കിന് യുവതീ-യുവാക്കൾ അണിനിരന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ഡിവൈഎഫ്ഐയുടെ സെക്കുലർ നൈറ്റ്
സമാപന കേന്ദ്രമായ യാത്രി നിവാസിൽ ചേർന്ന സെക്കുലർ മീറ്റിൽ യുവജനങ്ങൾക്കൊപ്പം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന നൂറ് കണക്കിന് ബഹുജനങ്ങളും അണിനിരന്നു. സെക്കുലർ മീറ്റ് ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം.സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാനസന്ധ്യയും ചിത്രരചനയും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. ശനിയാഴ്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നൈറ്റ് മാർച്ച് സംഘടിപ്പിക്കും.
Last Updated : Dec 28, 2019, 7:21 AM IST