എറണാകുളം:കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെതിരെ മദ്യലഹരിയില്‍ ആക്രമണശ്രമം നടത്തിയയാള്‍ പിടിയില്‍. ഇടുക്കി സ്വദേശിയായ ഡിജോ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തില്‍ മുളവുകാട് പൊലീസാണ് കേസെടുത്തത്.
മദ്യലഹരിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ കാര്‍ തടഞ്ഞ് അസഭ്യം പറഞ്ഞു; കൊച്ചിയില്‍ യുവാവ് പിടിയില്‍ - ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഞായര്‍ (20.11.22) രാത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിമാനത്താവളത്തില്‍ നിന്നും മടങ്ങവെ കൊച്ചി ഗോശ്രീ പാലത്തില്‍ വച്ചാണ് കേസിനാസ്‌പദമായ സംഭവം.
ഞായര്‍ (20.11.22) രാത്രി വിമാനത്താവളത്തിൽ നിന്നും മടങ്ങവെ കൊച്ചി ഗോശ്രീ പാലത്തില്‍ വെച്ചാണ് ഡിജോ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വാഹനം തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് ഇയാള്‍ അസഭ്യം പറയുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയായിരുന്നു ആക്രമണശ്രമം.
തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ചീഫ് ജസ്റ്റിസിന്‍റെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ പരാതിയില്‍ വധശ്രമത്തിനാണ് ഡിജോയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.