കേരളം

kerala

By

Published : Oct 21, 2020, 5:13 PM IST

Updated : Oct 21, 2020, 5:38 PM IST

ETV Bharat / state

കളമശ്ശേരി ആശുപത്രിയിലെ ചികിത്സാ വീഴ്ച; ഡോ. നജ്മ സലിം പരാതി നല്‍കി

തനിക്കെതിരെ ആക്രമണം നടക്കുമോയെന്ന് ഭയപ്പെടുന്നു. താൻ കെ.എസ്.യു നേതാവായിരുന്നുവെന്ന വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്നതായും പരാതിയിൽ പറയുന്നു

Dr. Najma Salim filed the complaint  Dr. Najma Salim  കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി  കളമശ്ശേരി ആശുപത്രിയിലെ ചിക്തസാ വീഴ്ച  ഡോ. നജ്മ സലിം പരാതി നല്‍കി  ഡോ. നജ്മ സലിം
കളമശ്ശേരി ആശുപത്രിയിലെ ചിക്തസാ വീഴ്ച; ഡോ. നജ്മ സലിം പരാതി നല്‍കി

എറണാകുളം: കളമശ്ശേരി ആശുപത്രിയിലെ ചികിത്സാ വീഴ്ച സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ഡോ. നജ്മ സലിം തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി ചൂണ്ടികാണിച്ച് പരാതി നൽകി. കളമശ്ശേരി പൊലീസിലാണ് പരാതി നൽകിയത്. തനിക്കെതിരെ ആക്രമണം നടക്കുമോയെന്ന് ഭയപ്പെടുന്നു. താൻ കെ.എസ്.യു നേതാവായിരുന്നുവെന്ന വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്നതായും പരാതിയിൽ പറയുന്നു. ദേശാഭിമാനിയും സി.ഐ.ടിയു കളമശ്ശേരിയും ഗവൺമെന്‍റ് നഴ്സസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും സുധീർ കെ.എച്ച് എന്ന വ്യക്തിയും മറ്റ് ചിലരുമാണ് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അടിസ്ഥാന രഹിതിമായ പ്രചാരണ നടത്തുന്നതെന്നും പരാതിയിയിൽ ചൂണ്ടികാണിക്കുന്നു.

Last Updated : Oct 21, 2020, 5:38 PM IST

ABOUT THE AUTHOR

...view details