എറണാകുളം : സംഘപരിവാര്‍ അജണ്ടയിൽ മതവിശ്വാസികൾ വീണുപോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലാ ബിഷപ്പിന്‍റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണെന്നും സതീശന്‍ പറഞ്ഞു.
ALSO READ:ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്‌താവനയുമായി പാലാ രൂപത
ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യം. കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. പരസ്പരമുള്ള പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണം.
'വിഷയം പരിഗണിക്കേണ്ടതെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണം'