കേരളം

kerala

ETV Bharat / state

ഡോളർ കടത്ത് കേസ്; എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - m sivasankar's bail

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്‌റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു.

ഡോളർ കടത്ത് കേസ്;എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും  ഡോളർ കടത്ത് കേസ്  എം.ശിവശങ്കർ  എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ  dollar smuggling case; m sivasankar's bail plea will consider today  dollar smuggling case  m sivasankar's bail plea  m sivasankar's bail  m sivasankar
ഡോളർ കടത്ത് കേസ്;എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Feb 1, 2021, 9:45 AM IST

Updated : Feb 1, 2021, 5:08 PM IST

എറണാകുളം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശിവശങ്കറിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന എ.സി.ജെ.എം. കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഡോളർ കടത്ത് കേസിൽ മറ്റു പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിൽ നിന്ന് തന്നെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ലന്നാണ് ശിവശങ്കറിന്‍റെ വാദം. .മറ്റു പ്രതികളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള ചില സംശയങ്ങളെല്ലാതെ കൃത്യമായ തെളിവുകളില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തിട്ടും ഡോളർ ക്കടത്ത് കേസിൽ തനിക്കെതിരായ രേഖകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണവുമായി ഇതുവരെ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടന്നും ജാമ്യാപേക്ഷയിൽ എം.ശിവശങ്കർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഡോളർ കടത്ത് കേസിൽ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിവന്‍റെ ആവശ്യം. എന്നാൽ ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് ശക്തമായി എതിർക്കും. സ്വപ്ന സുരേശ്, സരിത്ത്, ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവർ ചേർന്ന് വിദേശത്തേക്ക് ഡോളർ കടത്തിയതിൽ എം.ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം.

അതേസമയം നേരത്തെ സ്വർണക്കടത്ത് കേസിൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ എം.ശിവശങ്കറിന് വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി റജിസ്‌റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചിൽ എം.ശിവശങ്കറിന് ജയിൽ മോചിതനാകാൻ കഴിയും.

Last Updated : Feb 1, 2021, 5:08 PM IST

ABOUT THE AUTHOR

...view details