എറണാകുളം:കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറത്ത് യാത്രക്കാരില്‍ നിന്നും കസ്‌റ്റംസ് സ്വര്‍ണവും മയക്കുമരുന്നും പിടികൂടി. വിമാനത്താവളത്തിനുള്ളിലെ പരിശോധന പൂര്‍ത്തിയാക്കി എത്തിയ യാത്രക്കാരില്‍ നിന്നാണ് ഒരു കിലോ സ്വർണവും, സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയും പിടികൂടിയത്. ഗള്‍ഫിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
കൊച്ചി വിമാനത്താവളത്തിന് പുറത്ത് കസ്‌റ്റംസ് പരിശോധന; എംഡിഎംഎയും ഒരു കിലോ സ്വര്‍ണവും പിടികൂടി - കസ്‌റ്റംസ് പരിശോധന
എയര്‍പോര്‍ട്ടിലെത്തി മടങ്ങുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പരിശോധന.
കൊച്ചി വിമാനത്താവളത്തിന് പുറത്ത് കസ്‌റ്റംസ് പരിശോധന; എംഡിഎംഎയും ഒരു കിലോ സ്വര്‍ണവും പിടികൂടി
വിമാനത്താവളത്തിന് പുറത്ത് കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് സ്വർണവും മയക്കുമരുന്നും പിടികൂടിയത്. എയര്‍പോര്‍ട്ടിലെത്തി മടങ്ങുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അസി.കമ്മിഷണർ വസന്തകേശന്‍റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് പരിശോധന നടത്തിയത്. എയർപോർട്ട് ടോൾബൂത്തിന് പുറത്ത് എല്ലാ വാഹനങ്ങളും പരിശോധിച്ചതിന് ശേഷമാണ് കസ്റ്റംസ് സംഘം കടത്തി വിട്ടത്.