എറണാകുളം: എം.ശിവശങ്കറെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചാണ് തിങ്കളാഴ്‌ച രാവിലെ പത്തു മുതൽ അഞ്ചു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. ആവശ്യമെങ്കിൽ പ്രതിക്ക് അഭിഭാഷകനെ കാണാൻ സൗകര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
എം.ശിവശങ്കറെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി - എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചാണ് ശിവശങ്കറെ തിങ്കളാഴ്‌ച രാവിലെ പത്തു മുതൽ അഞ്ചു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്.
സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സ്വർണക്കടത്ത് കേസിൽ ശിവശശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിന്‍റെ അറിവോടെയാണെന്ന് സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റിന്(ഇ.ഡി) കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലും ഈ കാര്യം ഇ.ഡി വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കർ മൊഴി നൽകിയത്. ഇതേ തുടർന്ന് കസ്റ്റംസ് ശിവശങ്കറെ പ്രതിചേർത്തിരുന്നില്ല. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ എം.ശിവശങ്കറെ ചോദ്യം ചെയ്‌ത് സ്വർണക്കടത്ത് കേസിലും പ്രതി ചേർക്കുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം. കള്ളപ്പണ്ണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി റജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റിലായ ശിവശങ്കറെ ഈ മാസം ഇരുപത്തിയാറ് വരെ കോടതി റിമാന്‍റ് ചെയ്‌തിരുന്നു.