എറണാകുളം: പഴവർഗങ്ങളുടെ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ. കൃഷിയോടുള്ള താല്പര്യം കൊണ്ട് അമ്പത് സെന്‍റ് പുരയിടത്തിൽ നിരവധി ഫല വൃക്ഷങ്ങളും, പച്ചക്കറിതോട്ടവും എല്ലാം ഒരുക്കി ഒരു പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇദ്ദേഹം.
തന്‍റെ കൃഷി സ്ഥലത്ത് വിവിധയിനത്തിൽ പെട്ട പഴ വർഗ്ഗങ്ങളും,പ്ലാവുകളും പച്ചക്കറികളും ഒക്കെ നട്ട് നനച്ചു നൂറുമേനി വിളയുച്ചിരിക്കുകയാണ് എൽ ഐ സി ഏജന്‍റും ചെയർമാൻസ് ക്ലബ് മെമ്പറുമായ ഗോപാലകൃഷ്ണൻ. ലാഭം പ്രതിക്ഷിച്ചല്ല മറിച്ച് ഇവയെ പരിപാലിക്കുമ്പോഴും, ഇവ കായ് ഫലങ്ങൾ കാണുമ്പോഴുമുളള മാനസിക സന്തോഷവുമാണ് തന്നെ വീണ്ടും വീണ്ടും കൃഷിയിലേക്ക് തിരിയുവാൻ പ്രേരിപ്പിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.