കേരളം

kerala

ETV Bharat / state

സിപിഐ മാര്‍ച്ചിലെ പൊലീസ് അതിക്രമം; കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു - കൊച്ചി

മുഖ്യമന്ത്രി പിണറായി വിജയന് കലക്ടര്‍ പ്രത്യേക ദൂതന്‍ വഴി റിപ്പോര്‍ട്ട് കൈമാറി

കലക്‌ടർ

By

Published : Jul 29, 2019, 10:59 AM IST

Updated : Jul 29, 2019, 12:09 PM IST

കൊച്ചി:പൊലീസ് ലാത്തി ചാർജിൽ എംഎൽഎ ഉൾപ്പെടെ സിപിഐ നേതാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ എറണാകുളം ജില്ലാ കലക്‌ടർ എസ് സുഹാസ് ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപിച്ചു. പ്രത്യേക ദൂതൻ വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് റിപ്പോർട്ട് അയച്ചുവെന്നും തെളിവുകൾ അടക്കം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

പരിക്കേറ്റ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, മറ്റു പ്രവർത്തകർ, എറണാകുളം എസിപി കെ ലാൽജി, എസ് ഐ വിപിൻദാസ്, മറ്റ് പൊലീസുകാർ എന്നിവരെ നേരിൽ കണ്ടും ആശുപത്രിയിലെ രേഖകൾ പരിശോധിച്ചതിനു ശേഷവുമാണ് കലക്‌ടർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്‌ടർ മുഖ്യമന്ത്രിക്ക് സമർപിച്ചിരിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് കാനം രാജേന്ദ്രൻ ഉൾപ്പടെയുളള നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്.

കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Last Updated : Jul 29, 2019, 12:09 PM IST

ABOUT THE AUTHOR

...view details