കേരളം

kerala

ETV Bharat / state

എറണാകുളത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് പുരോഗമിക്കുന്നു

രജിസ്റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്

covid vaccination in ernakulam  collector s suhas  ernakulam covid  എറണാകുളത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ്  എറണാകുളം കൊവിഡ്  കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് പുരോഗമിക്കുന്നു
എറണാകുളത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് പുരോഗമിക്കുന്നു

By

Published : Jan 16, 2021, 2:24 PM IST

എറണാകുളം:ആരോഗ്യവകുപ്പിന്‍റെ മാർഗനിർദേശ പ്രകാരം ജില്ലയിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് പുരോഗമിക്കുകയാണെന്ന് കലക്‌ടർ എസ്. സുഹാസ്. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും എത്രയും വേഗം വാക്‌സിൻ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലെ വാക്‌സിൻ കേന്ദ്രത്തിൽ വച്ചാണ് അദ്ദേഹം സംസാരിച്ചത്.

എറണാകുളത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് പുരോഗമിക്കുന്നു

തിങ്കളാഴ്‌ച മുതൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങും. രജിസ്റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശപ്രകാരമായിരിക്കും മറ്റു വിഭാഗങ്ങൾക്ക് വാക്‌സിൻ നൽകുക. ഒന്നാം ഘട്ടം എത്രയും പെട്ടെന്ന് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details