കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കുമെന്ന് മരട് നഗരസഭ സെക്രട്ടറി എം.മുഹമ്മദ് ആരിഫ് ഖാൻ. ഇന്നലെ സമയപരിധി അവസാനിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സാങ്കേതികമായ പിഴവാണെന്ന് സെക്രട്ടറി വെളിപ്പടുത്തി. ഒമ്പതാം തീയതി രേഖപ്പെടുത്തിയ നോട്ടീസുകളാണ് ഫ്ലാറ്റുടമകൾക്ക് നൽകിയത്. എന്നാൽ ഫ്ലാറ്റുടമകൾക്ക് പത്താം തീയതി വൈകുന്നേരമാണ് ഇത് കൈമാറിയത്. അഞ്ചു ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കും.
മരട് ഫ്ലാറ്റ്; ഒഴിയാൻ അന്ത്യശാസനവുമായി നഗരസഭ സെക്രട്ടറി - corporation secretary arif khan declared maradu flat vacating date
ഒമ്പതാം തീയതി രേഖപ്പെടുത്തിയ നോട്ടീസുകൾ പത്താം തീയതി നൽകിയതിനാലാണ് സമയപരിധിയെ കുറിച്ച് തെറ്റായ പ്രചരണം വന്നതെന്ന് നഗരസഭ സെക്രട്ടറി.
മരട് ഫ്ലാറ്റ്; ഒഴിയാൻ അന്ത്യശാസനവുമായി നഗരസഭ സെക്രട്ടറി
തുടർ നടപടികൾ സർക്കാർ നിർദേശമനുസരിച്ച് മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതുവരെ പതിമൂന്ന് ഫ്ലാറ്റുടമകളാണ് മറുപടി നൽകിയത്. ഫ്ലാറ്റുടമകളുടെ മറുപടി സർക്കാരിന് കൈമാറിയെന്നും മരട് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Last Updated : Sep 14, 2019, 11:50 PM IST