എറണാകുളം:നെല്ലിമറ്റം ടൗണിൽ സെന്‍റ് സെബാസ്റ്റ്യറ്റ്യൻസ് കത്തോലിക്ക ബദനി പള്ളിക്ക് സമീപത്തെ വൻ മാലിന്യക്കൂമ്പാരം നാട്ടുകാരെ ദുരിതത്തിലാക്കുന്നു.
പള്ളിക്ക് സമീപം മാലിന്യ കൂമ്പാരം, പ്രതിഷേധവുമായി നാട്ടുകാര്‍ - മാലിന്യനിക്ഷേപം
നെല്ലിമറ്റം ടൗണിൽ സെന്‍റ് സെബാസ്റ്റ്യറ്റ്യൻസ് കത്തോലിക്ക ബദനി പള്ളിക്ക് സമീപമാണ് വലിയ തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്
മാലിന്യക്കൂമ്പാരം
ലോഡ് കണക്കിന് മാലിന്യം കുമിഞ്ഞു കൂടുന്നത് ആരാധനക്കെത്തുന്ന വിശ്വാസികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. മാലിന്യകൂനയിൽ നിന്നും മലിനജലം ദേശീയപാതക്ക് സമീപത്തെ വെള്ളക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. ഈ വെള്ളക്കെട്ടിലൂടെ നടന്നാണ് ടൗണിലെത്തുന്നവരും സമീപത്തെ സ്‌കൂളിലേക്കെത്തുന്ന നൂറ് കണക്കിന് വിദ്യാർഥികളും സഞ്ചരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. അധികൃതര്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Aug 1, 2019, 9:51 AM IST