എറണാകുളം: കൊവിഡ് പ്രതിരോധ സമയത്ത് രാവും പകലും കഷ്ട്ടപ്പെട്ട പൊലീസിനും കെഎസ്ഇബി ജീവനക്കാർക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മാധ്യമ പ്രവർത്തകർക്കും ചിക്കൻ ബിരിയാണി നൽകി യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മറ്റി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭക്ഷണ വിതരണം സംഘടിപ്പിച്ചത്.
കൊവിഡ് 19; സന്നദ്ധ പ്രവർത്തകർക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് - മണ്ഡലം കമ്മറ്റി
പൊലീസിനും കെഎസ്ഇബി ജീവനക്കാർക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മാധ്യമ പ്രവർത്തകർക്കും ചിക്കൻ ബിരിയാണി നൽകി യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മറ്റി
കൊവിഡ് 19; സന്നദ്ധ പ്രവർത്തകർക്ക് ചിക്കൻ ബിരിയാണി നൽകി യൂത്ത് കോൺഗ്രസ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കുമെന്നും സന്നദ്ധ പ്രവർത്തകർക്ക് പൂർണപിന്തുണ നൽകുന്നതായും യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി അറിയിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജെയിൻ ജോസ്, മണ്ഡലം പ്രസിഡൻ്റ് റഫീഖ് വെണ്ടുവഴി, മണ്ഡലം വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം.