കേരളം

kerala

ETV Bharat / state

എറണാകുളത്തെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറുടെ നിയമനം; പരാതിയുമായി യു.ഡി.എഫ്

2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളാണ് എറണാകുളത്തെ പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍

Congress raises concerns over transfer of bureaucrat ahead of bypoll in Kerala  congress raises allegation on new election deputy collector  എറണാകുളത്തെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറുടെ നിയമനം; പരാതിയുമായി യു.ഡി.എഫ്
എറണാകുളത്തെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറുടെ നിയമനം; പരാതിയുമായി യു.ഡി.എഫ്

By

Published : May 6, 2022, 8:50 PM IST

കൊച്ചി: എറണാകുളം ജില്ലയില്‍ പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറെ നിയമിച്ചതില്‍ പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്ത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം-കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍മാരെ പരസ്‌പരം മാറ്റുകയായിരുന്നു. ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുള്ള കലക്‌ടറെ നിയമിച്ചത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കാണിച്ച് യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസാണ് പരാതി നല്‍കിയത്.

നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പരാതിയില്‍ പറയുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫിന്‍റെ ആരോപണത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. തൃക്കാക്കരയിൽ ഉമാ തോമസ് യു.ഡി.എഫ് പാനലിലും ഡോ ജോ ജോസഫ് എൽ.ഡി.എഫ് പാനലിലും മത്സരിക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details