എറണാകുളം: കേന്ദ്രസർക്കാറിന്‍റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ഷിപ്പിയാര്‍ഡ് നിർമിച്ച ‘സിന്ധു’ കപ്പൽ ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷന് കൈമാറി. 500 യാത്രക്കാരെയും 150 ടൺ കാർഗോയും വഹിക്കാൻ ശേഷിയുള്ള യാത്രാക്കപ്പലാണ് സിന്ധു.
കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നിര്‍മിച്ച സിന്ധു കപ്പല്‍ ആന്‍ഡമാന്‍ നിക്കോബാറിന് കൈമാറി - ആന്‍ഡമാന്‍ നിക്കോബാര്‍
500 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന 2 കപ്പലുകളും 1200 യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാവുന്ന 2 കപ്പലുകളും നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സിന്ധുവിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
കപ്പലിന് മണിക്കൂറിൽ 16 നോട്ട് വേഗതയിൽ സഞ്ചരിക്കാനാകും. 500 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന 2 കപ്പലുകളും 1200 യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാവുന്ന 2 കപ്പലുകളും നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സിന്ധുവിന്‍റെ നിർമാണം പൂർത്തിയാക്കിയത്. 1400 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പദ്ധതിയിലെ അടുത്ത കപ്പലും ഈ വർഷം തന്നെ നീറ്റിലിറക്കും.
ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകളാണെങ്കിലും അവശ്യസാഹചര്യങ്ങളില്‍ പ്രധാന മേഖലകളിലേക്കും സർവീസ് നടത്താൻ സിന്ധുവിന് കഴിയും. കപ്പലിന്‍റെ കൈമാറ്റവും പ്രോട്ടോക്കോൾ ഒപ്പുവയ്ക്കലും ഡയറക്ടർ ഓഫ് ഷിപ്പിങ് സർവീസ് ക്യാപ്റ്റൻ അശുതോഷ് പാണ്ഡെ നിർവഹിച്ചു. കപ്പലിൽ ഡീലക്സ് കാബിനുകൾ, ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ, രണ്ടാം ക്ലാസ് ക്യാബിനുകൾ, ബങ്ക് ക്ലാസ്, സീറ്റിങ് ക്ലാസ് എന്നിവയുണ്ട്. വിനോദ മുറികൾ, ഒരു കഫ്റ്റീരിയ, ജിംനേഷ്യം, ഒരു ലൈബ്രറി, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.