എറണാകുളം: കോൺഗ്രസ് വിടുന്ന കാര്യത്തിൽ കെ.വി തോമസ് ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ.വി തോമസ് എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.എൻ മോഹനന്‍റെ പ്രതികരണം.
കെ.വി തോമസ് നിലപാട് വ്യക്തമാക്കട്ടെ: തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റേതെന്ന് സി.എൻ മോഹനൻ
നിയമസഭ തെരെഞ്ഞെടുപ്പിൽ കെ.വി തോമസ് എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.എൻ മോഹനൻ പ്രതികരിച്ചത്.
കോൺഗ്രസ് വിടുന്ന കാര്യത്തിൽ കെ.വി തോമസ് നിലപാട് വ്യക്തമാക്കട്ടെയെന്ന് സി.എൻ മോഹനൻ
എൽഡിഎഫിലേക്ക് പ്രവേശിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് സിപിഎം സംസ്ഥാന നേതൃത്വമാണ്. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ആ പാർട്ടിയിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ട്. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമേ കോൺഗ്രസിൽ തുടരാൻ കഴിയൂവെന്നും മോഹനൻ പറഞ്ഞു. കെ.വി തോമസിനെപ്പോലെ ഒരാൾ കോൺഗ്രസിനെതിരായ നിലപാട് സ്വീകരിച്ചാൽ പിന്തുണയ്ക്കും. കെ.വി തോമസുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ലെന്നും സി.എൻ. മോഹനൻ കൂട്ടിച്ചേർത്തു.
Last Updated : Jan 20, 2021, 1:35 PM IST