എറണാകുളം: വൈപ്പിനില്‍ ഗ്യാസ് ഏജൻസി ഉടമയായ വനിത സംരംഭകക്ക് എതിരായ സിഐടിയു അതിക്രമത്തിൽ പൊലീസ് സംരക്ഷണ ആവശ്യം എതിര്‍ത്ത് സര്‍ക്കാര്‍. നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും പൊലീസ് സംരക്ഷണം ഒരുക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ട് ഗ്യാസ് ഏജന്‍സി ഉടമകൾ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
വനിത സംരംഭകക്ക് നേരെ സിഐടിയു ആക്രമണം; സംരക്ഷണം വേണമെന്ന ആവശ്യം എതിര്‍ത്ത് സര്‍ക്കാര്‍
വൈപ്പിനില്‍ ഗ്യാസ് ഏജൻസി ഉടമയായ വനിത സംരംഭകക്ക് നേരെയുള്ള സിഐടിയു ആക്രമണത്തില്‍ സംരക്ഷണം വേണമെന്ന ആവശ്യമെന്ന പരാതിക്കാരിയുടെ ആവശ്യം ഹൈക്കോടതിയില്‍ എതിര്‍ത്ത് സര്‍ക്കാര്‍
വനിതാ സംരംഭകക്ക് നേരെയുള്ള സിഐടിയു ആക്രമണം; സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയില്‍ എതിര്‍ത്ത് സര്‍ക്കാര്‍
സിഐടിയു നേതാക്കളിൽ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടികാണിച്ചാണ് ഏജന്‍സി ഉടമകൾ കോടതിയെ സമീപിച്ചത്. ഭീഷണി നിലനിൽക്കുന്നതിനാൽ ഏജൻസിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല. ഗ്യാസ് വിതരണം തടസ്സപ്പെട്ടുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. അതേസമയം കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.