കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമം; സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം - Citizenship Amendment Act

പൗരത്വ ഭേദഗതിക്കെതിരെ ഇന്നലെ മാത്രം കൊച്ചിയിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്

പൗരത്വ ഭേദഗതി നിയമം സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം മഹാരാജാസ് കോളജ് റിസർവ്വ് ബാങ്ക് ആസ്ഥാനം Citizenship Amendment Act Protest in kochi
സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം

By

Published : Dec 19, 2019, 6:42 AM IST

കൊച്ചി: പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ മുങ്ങി കൊച്ചി നഗരം. ഇന്നലെ മാത്രം കൊച്ചിയിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. സമരങ്ങളെ തുടര്‍ന്ന് നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെ മഹാരാജാസ് കോളജിൽ നിന്നും റിസർവ്വ് ബാങ്ക് ആസ്ഥാനത്തേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചോടെയായിരുന്നു സമരങ്ങളുടെ തുടക്കം. മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. കേരള മീഡിയ അക്കാദമിയിലെ വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കൊച്ചി നഗരത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഹൈക്കോടതി ജങ്ഷനിൽ നിന്നും ആരംഭിച്ച റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതീകാത്മകമായി ശവപ്പെട്ടി ഉയർത്തിപ്പിടിച്ച് കൊണ്ടായിരുന്നു റാലി.

ആതേസമയം മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ പൗരത്വ ഭേദഗതി നിയമം കത്തിച്ച് കളഞ്ഞായിരുന്നു മാധ്യമ വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. എല്ലാവരും തുല്യരെന്ന പ്ലക്കാർഡുകളുമായാണ് കൊച്ചി ഇൻഫോ പാർക്കിന് മുന്നിൽ പ്രതിഷേധ മൗനജാഥ നടന്നത്. കൂടാതെ മതസംഘടനകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധ സമരങ്ങളും നടന്നു.

ABOUT THE AUTHOR

...view details