എറണാകുളം: സിനിമയില്‍ അഭിനയിക്കുക, സിനിമ സംവിധാനം ചെയ്യുക തുടങ്ങി സിനിമയുടെ മാസ്‌മരിക ലോകത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാല്‍ എങ്ങനെയാണ് അങ്ങനെയൊരു ആഗ്രഹം സാധ്യമാക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പലരും സിനിമ മോഹവുമായി വർഷങ്ങൾ അലഞ്ഞാലും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിപ്പെടാൻ കഴിയാറില്ല.
അങ്ങനെ സിനിമ മോഹമുള്ളവർക്ക്, അത് അഭിനയവും സംവിധാനവും നിർമാണവും മാത്രമല്ല, സിനിമയുടെ ഏത് മേഖലയിലേക്കും വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഓപ്പൺ കമ്മ്യൂണിറ്റി പ്‌ളാറ്റ്‌ഫോം ഒരുങ്ങുന്നു. പേര് 'സിനിസെൻ'. മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള സിനിമ നിർമാണ- വിതരണ മേഖലയിലെ കോക്കേഴ്സിന്‍റെ മേൽനോട്ടത്തിലാണ് 'സിനിസെൻ' പ്രവർത്തിക്കുന്നത്.
ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശം ചെയ്യുന്നവർക്കാവശ്യമായ ഉൾക്കാഴ്‌ചയും മാർഗ്ഗനിർദ്ദേശവും നൽകാൻ സിനിസെനിന് കഴിയുമെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. സിനിമ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സകല സേവനങ്ങളും പിന്തുണയും നൽകാൻ സാധിക്കുന്നൊരു ലോകവ്യാപക സിനിമ സമൂഹമാണ് 'സിനിസെൻ' എന്ന പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നതെന്നും അണിയറക്കാർ പറയുന്നു. പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതലറിയാൻ www.cinizen.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
('Cinizen' to make movie dreams come true) ആഗോള സിനിമ അവസരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം (community platform with contemporary relevance) എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക ഇവന്‍റുകളിലും വർക്ക്ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം തങ്ങളുടെ പോർട്ട്ഫോളിയോ ലളിതമായി സൃഷ്‌ടിക്കാനും അവരവരുടെ കഴിവുകളും സൃഷ്‌ടികളും ലോകവ്യാപകമായി പ്രദർശിപ്പിക്കാനുമുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെൻ ഉറപ്പ് നൽകുന്നത്.