കൊച്ചി: ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ വിജിലന്‍സ് കേസെടുക്കും. അറസ്റ്റിലായ ലാന്‍ഡ് റവന്യു ഉദ്യോഗസ്ഥൻ അരുണിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. അരുണിന്‍റെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തിയേക്കും. കേസില്‍ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായ സാഹചര്യത്തിലാണ് കേസ് വിജിലൻസ് ഏറ്റെടുക്കുന്നത്. നേരത്തെ അറസ്റ്റിലായ കാലടി സ്വദേശിയായ ഇടനിലക്കാരൻ അബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൂര്‍ണിക്കര വില്ലേജിലെ 25 സെന്‍റ് നിലം നികത്തി പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കി അതില്‍ സീല്‍ വച്ചത് ക്ലര്‍ക്ക് അരുണായിരുന്നു. ഇടനിലക്കാരന്‍ അബുവിനെ ചോദ്യം ചെയ്തതിലൂടെയാണ് അരുണിന്‍റെ പങ്ക് വ്യക്തമാകുന്നത്. അരുണ്‍ മുമ്പ് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പേഴ്സ്ണല്‍ സ്റ്റാഫ് അംഗമായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് അരുണിനെ പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.
ചൂർണിക്കര വ്യാജരേഖ കേസ്: റവന്യു ഉദ്യോഗസ്ഥനെ വിജിലന്‍സ് ചോദ്യം ചെയ്യും
ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ അറസ്റ്റിലായ റവന്യു ഉദ്യോഗസ്ഥനെ വിജിലൻസ് ചോദ്യം ചെയ്യും.
ചൂർണിക്കര വ്യാജരേഖ കേസ്
ആലുവ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ഒരു സംഘം ഇന്നും അബുവിനെ ചോദ്യം ചെയ്യും. ഇയാള്‍ക്കെതിരെ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. അരുണും അബുവും നടത്തിയ മറ്റു ഭൂമിയിടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും പ്രമാണങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.