എറണാകുളം: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. സംഭവത്തില്‍ പത്തനം തിട്ട പൊലിസ് മേധാവി ഈ മാസം 21ന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മത്തായിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹർജി പരിഗണിക്കവയെയാണ് നിര്‍ദേശം.
ചിറ്റാര്‍ കസ്റ്റഡി മരണം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി
പത്തനംതിട്ട പൊലിസ് മേധാവി ഈ മാസം 21ന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മത്തായിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹർജി പരിഗണിക്കവയെയാണ് നിര്‍ദേശം
ചിറ്റാര്‍ കസ്റ്റഡി മരണം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈകോടതി
ഭാര്യയുടെ മൊഴി പരിഗണിക്കാതെ എന്ത് കൊണ്ടാണ് ക്രിമിനൽ ചട്ടം 174 പ്രകാരം ദുരൂഹ മരണത്തിന് കേസെടുത്തതെന്നും കോടതി ചോദിച്ചു. മത്തായിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ഭാര്യയുടെ ഹർജിയില്‍ സര്‍ക്കാരിന്‍റെ നിലപാടും ഹൈക്കോടതി തേടി . പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും, അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമാണ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.