കേരളം

kerala

ETV Bharat / state

മൂന്ന് വയസുകാരൻ ഓടയില്‍ വീണ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി പനമ്പിള്ളി നഗറിൽ ഓടയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം തുറന്നിട്ട ഓടകളെല്ലാം അടയ്‌ക്കാനും നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കൊച്ചി കോർപ്പറേഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

By

Published : Nov 18, 2022, 6:12 PM IST

Kochi  Panampilly Nagar  child injured by felt into drainage  High court  ആര്‍ക്കും അപകടമുണ്ടാകാം  കൊച്ചി  ഹൈക്കോടതി  പനമ്പിള്ളി നഗറിൽ  ഓട  എറണാകുളം  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾ ബെഞ്ച്  കുട്ടി  കോർപ്പറേഷൻ
'ആര്‍ക്കും അപകടമുണ്ടാകാം'; കൊച്ചിയില്‍ മൂന്ന് വയസ്സുകാരന്‍ ഓടയിൽ വീണ് സംഭവത്തില്‍ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

എറണാകുളം:കൊച്ചി പനമ്പിള്ളി നഗറിൽ ഓടയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം തുറന്നിട്ട ഓടകളെല്ലാം അടയ്‌ക്കാന്‍ കോടതി നിർദേശം നല്‍കി. മാത്രമല്ല നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കൊച്ചി കോർപ്പറേഷനോട് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു.

അതേസമയം കോർപ്പറേഷൻ സെക്രട്ടറി കോടതിയിൽ നേരിട്ടെത്തി സംഭവത്തില്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് കോടതി ചോദിച്ചു. ആർക്കു വേണമെങ്കിലും ഇത്തരം അപകടമുണ്ടാകാം. ബാരിക്കേഡുണ്ടായിരുന്നെങ്കിൽ അപകടമൊഴിവാക്കാമായിരുന്നുവെന്നും രക്ഷപ്പെട്ട കുഞ്ഞ് ഭാഗ്യവാനാണെന്നും കോടതി പറഞ്ഞു.

നഗരത്തിലെ പലയിടത്തും ഓടകൾ തുറന്നിട്ടിരിക്കുകയാണ്. ഇത് മൂടാൻ നടപടി വേണമെന്ന് കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഓവുചാലുകൾ ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ സ്ലാബിട്ട് മൂടുന്നതിന് നടപടി എടുക്കണമെന്നും ഇതിന് ജില്ലാ കലക്‌ടർ മേൽനോട്ടം വഹിക്കണമെന്നും നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം നഗരത്തിലെ റോഡുകൾ മുതിർന്നവർക്ക് മാത്രമുള്ളതല്ലെന്നും കുട്ടികൾക്കും അവകാശപ്പെട്ടതാണെന്നും കോടതി ഓർമപ്പെടുത്തി. വിഷയം ഡിസംബർ രണ്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details