കേരളം

kerala

ETV Bharat / state

Central GST Department Send A Letter | 5 വര്‍ഷമായി നികുതി അടയ്‌ക്കുന്നില്ല; ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര ജിഎസ്‌ടിയുടെ കത്ത് - GST

Film Academy not paid tax for 5 years കഴിഞ്ഞ അഞ്ച്‌ വർഷത്തെ സർക്കാർ ഗ്രാൻഡ് അടക്കം ഉള്ളവ സംബന്ധിച്ചുള്ള വരവ് ചെലവ് കണക്കുകളും കേന്ദ്ര ജിഎസ്‌ടി ആവശ്യപ്പെട്ടിട്ടുണ്ട്..

Central GST department send a letter  Central GST department  ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര ജിഎസ്‌ടിയുടെ കത്ത്  Kerala Film Academy  ചലച്ചിത്ര അക്കാദമി  കേന്ദ്ര ജിഎസ്‌ടി വകുപ്പ്  ചലച്ചിത്ര അക്കാദമിക്ക് ജിഎസ്‌ടി കത്ത് നല്‍കി  ചലച്ചിത്ര മേളയുടെ കണക്കുകൾ തേടി കേന്ദ്ര ജിഎസ്‌ടി  GST  ജിഎസ്‌ടി
Central GST Department Send A Letter

By ETV Bharat Kerala Team

Published : Sep 30, 2023, 2:03 PM IST

എറണാകുളം: സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ തേടി കേന്ദ്ര ജിഎസ്‌ടി വകുപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര അക്കാദമി (Kerala Film Academy) നികുതി അടയ്‌ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്‌ടി വകുപ്പ് കണ്ടെത്തിയിരുന്നു (Central GST Department). ഈ നികുതി തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര ജിഎസ്‌ടി കത്ത് നല്‍കി.

കഴിഞ്ഞ അഞ്ച്‌ വർഷത്തെ സർക്കാർ ഗ്രാൻഡ് അടക്കം ഉള്ളവ സംബന്ധിച്ച വരവു ചെലവ് കണക്കുകളും കേന്ദ്ര ജിഎസ്‌ടി ആവശ്യപ്പെട്ടു. ഇതിനായി രേഖകൾ പരിശോധിക്കാനും നികുതി കണക്കാക്കാനുമാണ് ജിഎസ്‌ടി വരവു ചെലവ് കണക്കുകൾ ആവശ്യപ്പെട്ടത്. നിലവിൽ അക്കാദമിയുടെ ജിഎസ്‌ടി കൺസൾട്ടന്‍റിനാണ് ജിഎസ്‌ടി വകുപ്പ് നോട്ടീസ് നൽകിയത്. ഇത് ഉടൻ തന്നെ അക്കാദമിക്ക് ജിഎസ്‌ടി വകുപ്പ് നേരിട്ട് കൈമാറും.

ചലച്ചിത്ര മേളയുടെ ടിക്കറ്റിന് 18% നികുതിയാണ് അക്കാദമി അടയ്‌ക്കേണ്ടത്. ഇതനുസരിച്ച് കോടിക്കണക്കിന് രൂപ നികുതി കുടിശ്ശികയാണ് ചലച്ചിത്ര അക്കാദമി അടയ്‌ക്കേണ്ടത്. എന്നാൽ വരവ് ചെലവ് കണക്കുകൾ സഹിതം ചലച്ചിത്ര അക്കാദമി മറുപടി നൽകിയിരുന്നില്ല. തുടർന്ന് സെപ്റ്റംബർ 27ന് കേന്ദ്ര ജിഎസ്‌ടി ഇന്‍റലിജന്‍സ് വകുപ്പ് വീണ്ടും കത്ത് നൽകുകയായിരുന്നു.

സർക്കാർ ഗ്രാന്‍റായി കോടികണക്കിന് രൂപയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചലച്ചിത്ര അക്കാദമിക്ക് ലഭിച്ചത്. ടിക്കറ്റ് നിരക്കിലൂടെയും വലിയ തുക അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. സിജിഎസ്‌ടി ആവശ്യപ്പെട്ടിട്ടും കൃത്യമായ കണക്കുകൾ ഇതുവരെ ചലച്ചിത്ര അക്കാദമി ഹാജരാക്കിയിട്ടില്ല എന്നാണ് വിവരം.

ഈ പശ്ചാത്തലത്തിലാണ് മുഴുവൻ കണക്കുകളും ജിഎസ്‌ടി ഇന്‍റലിജന്‍സ് ആവശ്യപ്പെട്ടത്. കണക്കുകൾ ഹാജരാക്കുകയും നികുതി അടച്ചും മറ്റ് നടപടികൾ ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമിക്ക് കഴിയും. അതേസമയം നികുതിയും പിഴയും കണക്കാക്കി സെൻട്രൻ ജിഎസ്‌ടി വകുപ്പ് നോട്ടീസ് നൽകിയാൽ ചലച്ചിത്ര അക്കാദമി വൻതുക അടക്കേണ്ടി വരും.

അതേസമയം ഇതാദ്യമായല്ല ചലച്ചിത്ര അക്കാദമിക്ക് ജിഎസ്‌ടിയുടെ കത്തുകള്‍ ലഭിക്കുന്നത്. ഇതിന് മുമ്പും നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ജിഎസ്‌ടി കത്തുകൾ നൽകിയിരുന്നു. 2022ൽ രണ്ട് തവണയാണ് ജിഎസ്‌ടി വകുപ്പ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകിയത്.

അക്കാദമിയുടെ ഫെസ്‌റ്റിവലുകൾ, പൊതു പരിപാടികൾ, അക്കാദമിയുടെ പ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷ എന്നിവ ജിഎസ്‌ടി പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിഎസ്‌ടി വകുപ്പ് ആദ്യം നോട്ടീസ് നൽകിയത്. ചാരിറ്റി സംഘടനയായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ചലച്ചിത്ര അക്കാദമി ജിഎസ്‌ടി പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ ജിഎസ്‌ടി വകുപ്പിന് അക്കാദമി വിശദീകരണം നൽകിയിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ട്രഷറർ ശ്രീലാൽ ഇടിവി ഭാരതിനോട് പറഞ്ഞു.

എന്നാൽ വിശദീകരണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി, വകുപ്പ് രേഖകൾ പരിശോധിക്കാൻ നിലവില്‍ നോട്ടീസ് നൽകിയിരിക്കുകയാണ് ജിഎസ്‌ടി. ജിഎസ്‌ടി തുക അക്കാദമി പിരിച്ചിട്ടില്ലെന്നും പിരിക്കാത്ത തുകയാണ് ജിഎസ്‌ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അക്കാദമി ട്രഷറർ ശ്രീലാൽ വ്യക്തമാക്കി.

ജിഎസ്‌ടി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസിനെ തുടര്‍ന്ന്, അക്കാദമി ഭരണ സമിതിയിൽ തീരുമാനിച്ച്, കഴിഞ്ഞ മാസം നടന്ന ഡോക്യൂമെന്‍ററി ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിൽ ജിഎസ്‌ടി നിരക്ക് ഉൾപ്പെടുത്തിയിരുന്നു. 2017ൽ ജിഎസ്‌ടി വരുന്നതിന് മുമ്പ് വാറ്റ് നികുതിയിൽ നിന്നും അക്കാദമിയെ ഒഴിവാക്കിയിരുന്നതായി ശ്രീലാൽ പറയുന്നു. ജിഎസ്‌ടി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഫെസ്‌റ്റിവലിലെ ഡെലീഗേറ്റ് പാസിന്‍റെ നിരക്ക് 1300 രൂപയെങ്കിലുമായി ഉയരാനാണ് സാധ്യത.

ABOUT THE AUTHOR

...view details