എറണാകുളം: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. നാല് സൂപ്രണ്ടുമാരും പത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന പതിനാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കുള്ള അനുമതി സർക്കാർ നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന 14 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു
സംസ്ഥാന സർക്കാരിന്‍റെ പ്രോസിക്യൂഷൻ അനുമതി തേടി സിബിഐ നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. രണ്ട് മാസം മുമ്പ് തന്നെ സിബിഐ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി പണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.