എറണാകുളം:സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം രണ്ടാം തീയതിയിലേക്ക് മാറ്റി. കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
സഭ ഭൂമി ഇടപാട് കേസ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി പരിഗണിക്കുന്നത് അടുത്ത മാസം - ജോർജ് ആലഞ്ചേരിയുടെ ഹർജി പിരഗണിക്കുന്നത് അടുത്ത മാസം
കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്നമാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഈ ഉത്തരവിനെതിരെ കർദിനാൾ നൽകിയ ഹർജി അടുത്ത മാസം രണ്ടിന് പരിഗണിക്കാൻ മാറ്റുകയായിരുന്നു
ഈ ഉത്തരവിനെതിരെ കർദിനാൾ നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റിയത്. അതുവരെ ജോർജ് ആലഞ്ചേരി മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവും തുടരും.
കരുണാലയം 'ഭാരത് മാതാ കോളജ് പരിസരങ്ങളിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടുന്നത്. നേരത്തെ സഭ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കർദിനാളിനെതിരെ കാക്കനാട് കോടതി രജിസ്റ്റർ ചെയ്‌ത കേസ് നിലനിൽക്കുമെന്നും, കർദിനാൾ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്നും എറണാകുളം സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതിയും പിന്നീട്
ശരി വച്ചിരുന്നു.